Home » » ഞാന്‍ ബസ്സിന്റെ സമയത്ത് പോവണമോല്ലൂ

ഞാന്‍ ബസ്സിന്റെ സമയത്ത് പോവണമോല്ലൂ

sameer udma
ഇതെന്തു ന്യായം ഇതെന്തു നീതി! പെട്ടെന്നൊരു കല്യാണത്തിന് പോവാനായി ബസ് സ്‌റ്റോപ്പിലേക്ക് പോയതാ. അരമണിക്കൂര്‍ കാത്തിരുന്നിട്ടും ഒരു ബസ്സൂല്ല. ഒര് ബിരിയാണിയും മുടങ്ങി. അല്ലേലും കാക്കത്തൊള്ളായിരം ബിരിയാണിയല്ലേ നമ്മളെ കാത്തിരിക്കുന്നത്. ഞാന്‍ വിട്ടുകൊടുത്തില്ല. വൈകുന്നരേം വരെ അവിടെ നിന്നു. ദേ പാത്തും പതുങ്ങിയും ഒരു പ്രൈവറ്റ് ബസ് വരുന്നു. ചെര്‍ക്കള ഭാഗത്തേക്ക് പേവാനുണ്ടായിരുന്നത് കൊണ്ട് ആര്യാടനെ ആശ്രയിക്കാന്‍ കഴിഞ്ഞില്ല. എന്നാപിന്നെ ഞാന്‍ കുതിരപ്പുറത്ത് കേറി പോവുമായിരുന്നെന്ന് ഞാന്‍ ആ ബസിന്റെ കണ്ടക്ടറോട് പറഞ്ഞ്.

എന്നാലും ബിരിയാണി പോയതിന്റെ രോഷമടക്കാനായില്ല. ഞാന്‍ രണ്ടും കല്‍പിച്ചു ചോദിച്ചു. ടോ ഒന്നരമണിക്കൂറായി ഈടെ കാത്തിരിക്കാന്‍ തുടങ്ങീട്ട് നിങ്ങളൊക്കെ ഇതെവിടെ പോയതാന്ന്. അപ്പോ അവനെന്നോട് ചോദിക്യുവാ ബസ് നിങ്ങളെ സമയത്ത് വരൂല. നിങ്ങള്‍ ബസിന്റെ സമയത്ത് വരണോന്ന്. ഇതെവിടുത്തെ ന്യായം എവിടുത്തെ നീതി. എന്നാലും ആ കണ്ടക്ടറിന്റെ കൈക്ക് നല്ല ബിരിയാണി മണമുണ്ടായിരുന്നു. കൊച്ചു കള്ളന്‍

Tags:

0 comments to "ഞാന്‍ ബസ്സിന്റെ സമയത്ത് പോവണമോല്ലൂ"

Leave a comment