Home » , » നാലക്ഷരത്തിലെ നാല്‍പത് വരികള്‍__________

നാലക്ഷരത്തിലെ നാല്‍പത് വരികള്‍__________

sameer, Articles,
നാല്‍പതക്ഷരം കൊണ്ട് നാല് കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ നാലക്ഷരം കൊണ്ട് നാല്‍പത് കാര്യങ്ങൾ പറയുന്നത് നല്ലതെന്ന അഭിപ്രായമാണെനിക്ക്. നിങ്ങള്‍ക്കൊ? .. വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരാവണ്ണംതന്നെ പറയാം. ഞാന്‍ ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങള്‍ നേരിട്ടറിഞ്ഞിട്ടുള്ളവനാണ്. കൂടുതല്‍ ഉള്ളടക്കത്തിനായി റബ്ബര്‍ ബാന്‍ഡ് പോലെ വാര്‍ത്തകളെ ഇന്ന് വലിച്ചു നീട്ടുകയാണ് ചെയ്യുന്നത്. പത്രങ്ങളില്‍ പേജ് സെറ്റ് ചെയ്യുന്നതിനായി ഇത്തരം പ്രവണതകള്‍ കൂടുതലും ഉപയോഗിക്കുന്നു. ഇനി ലേഖനങ്ങളുടെ കാര്യമെത്തിയാല്‍ ആ യില്‍ തുടങ്ങി Z ൽ  അവസാനിക്കുന്നതുപോലെ.

ഈയിടെ ഫെയ്‌സ്ബുക്കില്‍ ചൂടപ്പംപോലെ വിറ്റുപോയ ഇന്ത്യാ വിഷന്റെ പര്‍ദ്ദാ വിവാദം തന്നെ ഉദാഹരണമാക്കാം. തുടങ്ങിയത് നിതാഖാത് വഴി ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള് എന്നാല്‍ അതിനിടയില്‍ പര്‍ദ്ദയെ പ്രാകൃത വേഷമെന്ന് ഇല്ലാത്ത പ്രചരണം നടത്തുകയും എല്ലാം ചെന്നവസാനിച്ചതോ ഒരു വലിയ വിവാദ് തീകുണ്ഡത്തില്‍. അല്ലപിന്നെ ഈ പ്രവസാകിളും പര്‍ദ്ദയും തമ്മിലുള്ള ബന്ധമെന്ത്? അതിന് ഇന്ത്യാ വിഷന്‍തന്നെ മറുപടി നല്‍കുന്നുണ്ട്, ഹല്‍വയും സാമ്പാറും. ഇതുപോലെയാണ് ഇന്നത്തെ വാര്‍ത്തകളും ലേഖനങ്ങളും.

ലേഖനങ്ങള്‍ക്ക് വിഷയങ്ങളില്ലാതാകുമ്പോള്‍ കൃത്രമമായി ഉണ്ടാക്കുകയും അത് ചൂടപ്പം പോലെ വിറ്റഴിക്കുകയും ചെയ്യുന്നു. തീവ്രവാദം, രാഷ്ട്രീയം, പീഡനം എന്നിവ വേണ്ടതുപോലെ എരിവും പുളിയും ചേര്‍ത്ത് ഒരു കൂട്ടുണ്ടാക്കിയാല്‍ പിന്നെ ഒരാഴ്ചത്തേക്കൊന്നും പറയേണ്ട മോനേ... ഊഹപോഹങ്ങള്‍വെച്ച് കൊടുക്കുന്ന ഫീച്ചറുകളെ വായനക്കാര്‍ അപ്പാടെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ നീണ്ടുപോകുന്നു നാലക്ഷരത്തിലെ നാല്‍പ്പത് വരികള്‍.. ഇനി വാര്‍ത്തയിലേക്ക് പോവുകയാണെങ്കില്‍ അവിടെയുമുണ്ട് എരിവും പുളിയും. ചിലപ്പോളെന്നും സൂചനയെന്നുമുള്ള വാക്കുകള്‍ ഉപയോഗിച്ചങ്ങിനെ വാര്‍ത്തകള്‍ രസിപ്പിച്ച് കൊടുക്കുന്നു. അവസാനം വെട്ടിലാകുന്നത് വാര്‍ത്തയില്‍ പരാമര്‍ശിക്കന്നയാളും.

'കാറപകടത്തില്‍ യുവാവ് മരിച്ചു. ഇനി ഈ വാര്‍ത്തയുടെ ഉള്ളടക്കം വര്‍ധിപ്പിക്കാന്‍ ഇയാള്‍ ഇതിനു മുമ്പും മരിച്ചിട്ടുണ്ട്. ഇയാളുടെ ബാപ്പയും കാറപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അപകടം. അന്ന് അദ്ദേഹത്തിന്റെ ഉമ്മയ്ക്കും പരിക്കേറ്റിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതിനിടെയായിരുന്നു മകനെയും മരണം അപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. ഉമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയുന്നില്ല. മകള്‍ ഷാഹിനയുടെ സഹായത്തോടെയാണ് ഉമ്മ ഇപ്പോള്‍ ജീവിക്കുന്നത്' ഒരു മരണ വാര്‍ത്തയെയും നല്ലതുപോലെ പൊളപ്പിച്ചു നാല്‍പ്പതു വരിയായാണ് കൊടുക്കുന്നത്.

മരിച്ചയാളുടെ പേര്, ഭാര്യയുണ്ടെങ്കില്‍ അവരുടെയും മക്കള്‍, ഉപ്പ, ഉമ്മ എന്നിവരുടെ പേര്, അപകടം നടന്ന സ്ഥലം, വാഹനം എന്നിങ്ങനെ മതിയാവും. പിന്നെന്തിനാണ് കുടുംബത്തിന്റെ പിന്നാമ്പുറങ്ങളിലെ കഥകള്‍ വാരിവലിച്ചെഴുതുന്നത്. കഴിഞ്ഞു.....

ഇനി നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ചെക്കന്‍ പറഞ്ഞത് നാലക്ഷരത്തിലെ നാല് വരികളെന്ന്, എന്നിട്ട് ഈ ലേഖനമോ അത് നാല്‍പത് വരികളല്ലേ...ന്ന്. അതു മനസിലാക്കാനാണ് കഥ ഇത്രയും നീട്ടിയത്. കൂട്ടുകാരേ ക്ഷമിക്കണം. നാലക്ഷരത്തില്‍ തുടങ്ങി പര്‍ദയില്‍ ഇന്റര്‍വെല്‍ നല്‍കി അവസാനം സ്റ്റോപ്പില്ലാത്ത ബസ് സ്റ്റോപ്പില് ഇറക്കിയതിന്.

Tags: ,

0 comments to "നാലക്ഷരത്തിലെ നാല്‍പത് വരികള്‍__________"

Leave a comment